KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് റെയില്‍വേ പാലത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച യുവാവ് അറസ്റ്റില്‍

കോഴിക്കോട് പന്നിയങ്കര റെയില്‍വേ പാലത്തില്‍ കരിങ്കല്ലുകള്‍ നിരത്തിവെച്ച യുവാവ് അറസ്റ്റില്‍. കല്ലായി സ്വദേശി മഠത്തില്‍ വീട്ടില്‍ നിഖിലാണ് അറസ്റ്റിലായത്. വന്ദേഭാരത് കടന്നുപോയതിന് പിന്നാലെയാണ് കരിങ്കല്ലുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. സംഭവത്തില്‍ മറ്റ് മൂന്ന് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ രാത്രി ഒമ്പതരയ്ക്കാണ് സംഭവം. വന്ദേഭാരത് കടന്നുപോയതിന് പിന്നാലെയാണ് പാളത്തില്‍ കരിങ്കല്ലുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണമായ ശബ്ദം കേട്ടെന്ന് വന്ദേഭാരത് ലോക്കോ പൈലറ്റ് ട്രെയിന്‍ കോഴിക്കോട് സ്റ്റേഷനില്‍ എത്തിയപ്പോള്‍ വിവരമറിയിക്കുകയായിരുന്നു.

 

തുടര്‍ന്ന് ആര്‍പിഎഫ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കരിങ്കല്ലുകള്‍ നിരത്തി വെച്ച നിലയില്‍ ട്രാക്കില്‍ കണ്ടെത്തി. ആര്‍ പി എസിനെ കണ്ടതും സമീപത്തുണ്ടായിരുന്ന നാലുപേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതില്‍ ഒരാളെ ആര്‍പിഎഫ് പിന്തുടര്‍ന്ന് പിടികൂടി. മറ്റ് മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. റെയില്‍വേ ട്രാക്കില്‍ ഇരുന്ന ഇവര്‍ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ആര്‍പിഎസ് പറഞ്ഞു. നിഖിലിന്റെ പേരില്‍ ബേപ്പൂര്, മാറാട് പൊലീസ് സ്റ്റേഷനുകളില്‍ ലഹരിമരുന്ന് കേസുണ്ട്.

Share news