KOYILANDY DIARY.COM

The Perfect News Portal

കന്മന ശ്രീധരൻ മാസ്റ്ററുടെ ‘കാവൽക്കാരനെ ആരു കാക്കും’ മാർച്ച് 12ന് പ്രകാശനം ചെയ്യും

കൊയിലാണ്ടിയിലെ രാഷ്ട്രീയ – സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യവും പ്രഭാഷകനും ഗ്രന്ഥശാലാ പ്രവർത്തകനുമായ കന്മന ശ്രീധരൻ മാസ്റ്ററുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം ‘കാവൽക്കാരനെ ആരു കാക്കും’  മാർച്ച് 12 ന് വൈകിട്ട് 5:30ന് കൊയിലാണ്ടി ബസ്സ്റ്റാൻ്റ് പരിസരത്തെ ഓപ്പൺ സ്റ്റേജിൽവെച്ച് പ്രകാശനം ചെയ്യും. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് പ്രകാശനം നിർവ്വഹിക്കുന്നത്. സി പി ഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഏറ്റുവാങ്ങും.

പ്രശസ്ത കഥാകൃത്ത് അശോകൻ ചരുവിൽ മുഖ്യാതിഥിയാവും. ദേശാഭിമാനി വാരിക പത്രാധിപരും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡണ്ടുമായ ഡോ. കെ പി മോഹനൻ മുഖ്യ ഭാഷണം നടത്തും. പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ പ്രസിദ്ധീകരണ വിഭാഗമായ ‘ബദ്ലാവ് പബ്ലിക്കേഷൻസ് ‘ വേദിയിൽവെച്ച് കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനംചെയ്യും. സംഘാടക സമിതി ചെയർമാൻ കെ. കെ. മുഹമ്മദ്‌ ആദ്ധ്യക്ഷ്യം വഹിക്കും.

ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ, പുകസ ജില്ലാ സെക്രട്ടറി ഡോ. ഹേമന്ത്കുമാർ, മുൻ എം.എൽ.എ. മാരായ പി. വിശ്വൻ, കെ. ദാസൻ, സിപിഐഎം ഏരിയ സെക്രട്ടറി ടി. കെ. ചന്ദ്രൻ, നോവലിസ്റ്റ് റിഹാൻ റാഷിദ്, ആർട്ടിസ്റ്റ് സുരേഷ് ഉണ്ണി, ഡോ. മോഹനൻ നടുവത്തൂർ, പത്മിനി എപി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ‘ബദ് ലാവി’ൻ്റെ ആദ്യ ഗ്രന്ഥമാണ് ‘ കാവൽക്കാരനെ ആരു കാക്കും’. പത്ര സമ്മേളനത്തിൽ കെ. കെ. മുഹമ്മദ്‌, ടി. കെ. ചന്ദ്രൻ, മധു കിഴക്കയിൽ, കെ. ശ്രീനിവാസൻ, പ്രേമൻ തറവട്ടത്ത്, നഗര സഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ. ഷിജു, ആനന്ദൻ. സി. പി, എന്നിവർ പങ്കെടുത്തു.

Advertisements
Share news