KOYILANDY DIARY.COM

The Perfect News Portal

ഇനി അവർക്ക് പ്രകൃതിയുടെ താളങ്ങൾ ആസ്വദിക്കാം

മൂടാടി ഗ്രാമപഞ്ചായത്തിൽ കേൾവി കുറവുള്ളവർക്കായി ശ്രവണ സഹായി വിതരണം ചെയ്തു. പ്രസിഡണ്ട് സി.കെ. ശ്രീകുമാർ വിതരോണോത്ഘാടനം നടത്തി. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.പി. അഖില അധ്യക്ഷത വഹിച്ചു. താളം എന്ന പേരിൽ കഴിഞ്ഞ വർഷമാണ്  ഈ പദ്ധതി ആരംഭിച്ചത്. ഈ പ്രാവശ്യം വിപുലീകരിച്ച് കൂടുതൽ പേർക്ക് ലഭ്യമാകുന്ന തരത്തിലാണ് നടപ്പാക്കിയത്. കേൾവി കുറവുള്ള ഭിന്നശേഷി വിഭാഗത്തിലുള്ളവരും 60 വയസ് കഴിഞ്ഞ വയോജനങ്ങളുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
ഇൻ എൻ ടി. ഡോക്ടർ ഓഡിയോളജിസ്റ്റ് എന്നിവരുടെ പരിശോധനകൾക്ക് ശേഷമാണ് ശ്രവണ സഹായി നൽകുന്നത്. നന്തി കെൽട്രോൺ ആണ് വിതരണ ചുമതല. 70 പേർക്കാണ് ഈ വർഷം ശ്രവണസഹായി നൽകിയത്. 8.4 ലക്ഷം രൂപയാണ് പദ്ധതി വിഹിതമായി ഗ്രാമപഞ്ചായത്ത് ഇതിനായി ഉപയോഗിച്ചത്. വാർഡ് മെമ്പർ റഫീഖ് പുത്തലത്ത്, വയോജനക്ഷേമ സമിതി പ്രസിഡണ്ട് കെ.കെ. ശശി, അസിസ്റ്റൻ് സെക്രട്ടറി ടി. ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ജിജി സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർ വൈസർ രാജലക്ഷ്മി നന്ദിയും പറഞ്ഞു.
Share news