KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് വൻ ലഹരി വേട്ട; 1.5 കിലോ എംഡിഎംഎ പിടികൂടി

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വൻ ലഹരി വേട്ട. 1.5 കിലോ എംഡിഎംഎ പിടികൂടി. കൊണ്ടോട്ടി സ്വദേശിയായ ആഷിഖ് എന്നയാളുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. വിദേശത്ത് നിന്നും കാർ​ഗോ വഴിയാണ് എംഡിഎംഎ എത്തിയതെന്നാണ് വിവരം. ഡാൻസാഫ് ടീം ആഷിഖിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ആഷിഖിന്റെ വീട്ടിലേക്ക് ലഹരി മരുന്ന് എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 1.5 കിലോ എംഡിഎംഎ പിടികൂടിയത്.

 

Share news