സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. 80 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 64400 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 8050 രൂപയായി. ഇന്നലെ പവന് 64,320 രൂപയായിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.
