ഇരൂളാട്ട് പാത്ത് വേ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 17 -ാം വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത്കണ്ടിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഇരൂളാട്ട് പാത്ത് വേ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന കര്‍മ്മം നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത്കണ്ടി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കേളോത്ത് വത്സരാജ്, സുധ സി, സി. പി. മോഹനന്‍, ബിജു എന്‍. കെ, വിശ്വന്‍ ടി. കെ, ശിവദാസന്‍ ടി. കെ, റസാഖ് കാട്ടിലെ കുനി, ഗീത ടീച്ചര്‍, സുകുമാരന്‍, കെ. കെ. രമേശന്‍, സത്യന്‍ പി. കെ, മാധവന്‍ ഇരൂളാട്ട്, ശേഖരന്‍ ഇരൂളാട്ട്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
