KOYILANDY DIARY.COM

The Perfect News Portal

84-ാം വയസിൽ – തൊഴിലുറപ്പിൽ 100 ദിനം തികച്ച തെയ്യത്തരമ്മക്ക് ആദരം

മൂടാടിയിൽ സാർവ്വ ദേശീയ വനിതാ ദിനത്തിൻ്റ ഭാഗമായി 84-ാം വയസിൽ  തൊഴിലുറപ്പിൽ 100 ദിനം തികച്ച തെയ്യത്തരമ്മക്ക് മൂടാടി ഗ്രാമ പഞ്ചായത്തിൻ്റെ ആദരം. വനിതാദിനാചരണത്തിൻ്റ ഭാഗമായി സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഭാഗമായാണ് മുചുകുന്ന് ഏഴാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയായ നെരവത്ത് തെയ്യത്തരമ്മക്ക് പഞ്ചായത്ത് ആദരവ് നൽകിയത്. പരിപാടിയുടെ ഭാഗമായി മെൻസ്ട്രുവൽ കപ്പ് വിതരണം, സ്ത്രികൾക്കുള്ള കേൻസർ സ്ക്രീനിംഗ് ടെസ്റ്റ് – നിയമ ബോധവൽക്കരണ ക്ളാസ് എന്നിവ നടന്നു.

ഗ്രാമപഞ്ചായത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയച്ച വനിതകളയും വനിത നിർവ്വഹണ ഉദ്യോഗസ്ഥരെയും ആദരിച്ചു. തൊഴിലാളികളിൽ പ്രായം കുറഞ്ഞയാളുകളിൽ 100 ദിവസം തികച്ച പൂജ കൊളങ്ങരോത്തിനെയും മികച്ച ആശാ വർക്കർ ലീല ദാസ്, ഹരിതകർമസേന ഡ്രൈവർ ശ്രീജ എന്നിവരെയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. അഖില അധ്യക്ഷതവഹിച്ചു.

വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ, വാർഡ് മെമ്പർമാരായ ഇൻഷിദ, ലതകെ.പി, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത, അസിസ്റ്റൻ്റ് സെക്രട്ടറി ഗിരീഷ് കുമാർ.ടി. എന്നിവർ സംസാരിച്ചു. അഡ്വ പ്രിൻസി സ്ത്രീ സുരക്ഷ സംബന്ധിച്ച് നിയമ ബോധവൽക്കരണ ക്ലാസെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. രജ്ഞിമ മോഹൻ സ്വാഗതവും. സുമിത പാലക്കുളം നന്ദിയും പറഞ്ഞു.

Advertisements
Share news