KOYILANDY DIARY.COM

The Perfect News Portal

വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന് ദേഹാസ്വാസ്ഥ്യം

വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന് ദേഹാസ്വാസ്ഥ്യം. പാങ്ങോട് സ്റ്റേഷൻ സെല്ലിനുള്ളിൽ അഫാൻ തല കറങ്ങി വീണു. തുടർന്ന് അഫാനെ ആശുപത്രിയിൽ എത്തിച്ച് പരിശോധിക്കുകയാണ്. ഇന്ന് അഫാനുമായി തെളിവെടുപ്പ് നടത്താൻ ഇരിക്കെയാണ് ദേഹാസ്വാസ്ഥ്യം. ഇതോടെ തെളിവെടുപ്പ് വൈകും. പ്രാഥമിക കൃത്യങ്ങൾക്കായി വിലങ്ങഴിക്കുമ്പോഴാണ് അഫാന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ അഫാനെ പാങ്ങോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന മൊഴിയിൽ അഫാൻ ഉറച്ചു നിൽക്കുകയാണ്. ഉമ്മുമ്മ സൽമ ബീവിയോട് കടുത്ത വൈരാഗ്യം ഉള്ളതായും അഫാൻ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. മൂന്നു ദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചത്. ഈ സാഹചര്യത്തിൽ പരമാവധി വിവരങ്ങൾ പൊലീസ് അഫ്ഫാനിൽ നിന്നും ചോദിച്ചു മനസ്സിലാക്കും. തുടർന്ന് മറ്റ് നാല് കേസുകളിലും അഫ്ഫാനെ കസ്റ്റഡിയിൽ വാങ്ങും.

Share news