വയോധികയെ മർദ്ദിച്ച സംഭവം; കൂട്ടുകാരിയെ സന്ദർശിച്ച് നിലമ്പൂര്‍ ആയിഷ

നിലമ്പൂർ: അയല്‍വാസിയുടെ മര്‍ദനത്തിനിരയായി നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ ഇന്ദ്രാണി (80) യെ സുഹൃത്തും സിനിമാ–നാടക നടിയുമായ നിലമ്പൂര്‍ ആയിഷ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇന്ദ്രാണിയെ അയല്‍വാസിയായ ഷാജി അകാരണമായി ആക്രമിച്ചത്.

മുഖത്തും ശരീരത്തിലും പരിക്കേറ്റ ഇവരെ നിലമ്പൂർ നഗരസഭാ വൈസ് ചെയർപേഴ്സണും വാർഡ് കൗൺസിലറും എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വിവരമറിഞ്ഞ നിലമ്പൂര്‍ ആയിഷ കുടുംബത്തോടൊപ്പം നോമ്പുതുറ വിഭവങ്ങളുമായാണ് ആശുപത്രിയിലെത്തിയത്. പ്രിയ സുഹൃത്തിനുവേണ്ടി ഇന്ദ്രാണി പാട്ട് പാടിക്കൊടുക്കുകയും ചെയ്തു.

