KOYILANDY DIARY.COM

The Perfect News Portal

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എ കെ ബാലഗോപാൽ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കൊല്ലത്ത് സമ്മേളനം നടക്കുന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള നയരേഖ അവതരിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി.

Share news