KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷണം കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ‌

തൃശൂരിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് കഷണം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ‌. തമിഴ്നാട് തിരുവണ്ണാമലൈ സ്വദേശി ഹരി (41) ആണ് പിടിയിലായത്. ഇരുമ്പ് കഷണം ട്രാക്കിൽ കൊണ്ടിട്ടത് മോഷ്ടിക്കാൻ വേണ്ടിയെന്നാണ് പ്രതിയുടെ മൊഴി. പാളത്തിന് സമീപം ഉണ്ടായിരുന്ന റെയിലിന്റെ കഷണം മോഷ്ടിക്കാനുള്ള ശ്രമമാണ് നടന്നത്.

രാവിലെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ ഇരുമ്പിന്റെ പോസ്റ്റ് വെച്ചതായി കണ്ടെത്തിയത്. ഇരുമ്പിന്റെ കഷണം ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. അട്ടിമറി ശ്രമം അല്ലെന്ന നിഗമനത്തിലായിരുന്നു ആർപിഎഫ്. ട്രാക്കിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നുണ്ടായിരുന്നു. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഇരുമ്പ് തൂൺ തട്ടിതെറിപ്പിച്ചിരുന്നു. ഗുഡ്സ് ട്രെയിനിന്‍റെ പൈലറ്റാണ് വിവരം റെയിൽവേ സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സംഭവം.

Share news