KOYILANDY DIARY.COM

The Perfect News Portal

ആലുവയില്‍ കഞ്ചാവും ഹാഷിഷുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍

ആലുവയില്‍ വന്‍ ലഹരി വേട്ട. നാല് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറ് പേര്‍ ആലുവ പൊലീസിന്റെ പിടിയില്‍. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ഒഡീഷാ സ്വദേശികള്‍ പിടിയിലായത്.

 

ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആലുവയില്‍ നാല് കിലോ കഞ്ചാവും ഒരു കിലോ ഹാഷിഷ് ഓയിലും പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പമ്പ് ജംഗ്ഷനില്‍ നിന്നാണ് 4 കിലോ കഞ്ചാവ് പിടികൂടിയത്. ഒഡീഷ കണ്ടമാല്‍ സ്വദേശി മമത ദിഗില്‍ ആണ് പിടിയിലായത്.

 

തുടർന്ന് നടന്ന പരിശോധനയില്‍ ആലുവ റയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും ഒരു കിലോ ഹാഷിഷ് ഓയില്‍ പിടികൂടി. ബാഗില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു. ഒഡീഷാ സ്വദേശികളായ ശിവ ഗൗഡ, കുല്‍ദര്‍ റാണ, ഇയാളുടെ ഭാര്യ മൊയ്‌ന റാണ, സഹായികളായ സന്തോഷ് കുമാര്‍, രാംബാബു സൂന എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത്.

Advertisements
Share news