KOYILANDY DIARY.COM

The Perfect News Portal

കള്ളപ്പണ കേസ്; എസ് ഡി പി ഐ അഖിലേന്ത്യ അധ്യക്ഷന്‍ എം കെ ഫൈസി ഇ ഡി അറസ്റ്റില്‍

എസ് ഡി പി ഐ അഖിലേന്ത്യ അധ്യക്ഷന്‍ എം കെ ഫൈസി ഇ ഡി അറസ്റ്റില്‍. കള്ളപ്പണ കേസിലാണ് ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് തിങ്കളാഴ്ച അർധരാത്രിയോടെയാണ്‌ ഫൈസിയെ പിടികൂടിയത്. ഇയാളെ ഇ ഡി വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

എം.കെ. ഫൈസിക്ക്‌ നേരത്തെ തന്നെ ഇ.ഡി. സമൻസ് അയച്ചിരുന്നു. ബംഗളൂരുവിൽവെച്ച് എം കെ ഫൈസി അറസ്റ്റിലായതായി റിപ്പോർട്ടുകളുണ്ടായെങ്കിലും ദില്ലിയിൽ വെച്ചാണ് ഇയാളെ അധികൃതർ കസ്റ്റഡിയിൽ എടുത്തത് എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എം.കെ. ഫൈസിയെന്നും ആരോപണമുണ്ട്‌.

Share news