റാഗിങ് കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബഞ്ച്

കൊച്ചി: റാഗിങ് കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബഞ്ച് സ്ഥാപിക്കും. കേരളത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട റാഗിങ് കേസുകളുടെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്. നിയമസേവന അതോറിറ്റി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിൻ്റെ നടപടി. രണ്ടംഗ ബഞ്ച് ആകും സ്ഥാപിക്കുന്നത്. പ്രത്യക ബഞ്ചിൽ ഏതൊക്കെ ജഡ്ജിമാരാണ് ഉൾപ്പെടുന്നത് എന്നത് സംബന്ധിച്ച് ഇന്ന് വിജ്ഞാപനം പുറപ്പെടുവിക്കും.
