ലഹരി ഉപയോഗം; തിരുവനന്തപുരത്ത് തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയകളിലും പൊലീസിന്റെ വ്യാപക റെയ്ഡ്

ലഹരി ഉപയോഗം. തിരുവനന്തപുരത്ത് തീരപ്രദേശങ്ങളിലും ബോട്ട് ലാൻഡിംഗ് ഏരിയകളിലും പൊലീസിന്റെ വ്യാപക റെയ്ഡ്. സെന്റ് ആഡ്റൂസ് മുതൽ കാപ്പിൽ വരെയുള്ള തീരപ്രദേശത്തെ പുതുക്കുറിച്ചി, മരിയനാട്, അഞ്ചുതെങ്ങ്, മാമ്പള്ളി, അരിവാളം, റാത്തിക്കൽ, വെറ്റകട തുടങ്ങിയ ഫിഷ് ലാൻഡിംഗ് സെന്ററുകളും പെരുമാതുറ, താഴംപ്പള്ളി ഹാർബറുകളും പരിശോധിച്ചു.

പരിശോധനയിൽ പെരുമാതുറ സ്വദേശിയായ അസറുദ്ധീൻ (26)നിന്നും ലഹരി മരുന്ന് പിടികൂടി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡോഗ്സ്കോഡിന്റെ സഹായത്തോടുകൂടിയായിരുന്നു തിരച്ചിൽ തുടങ്ങിയത്. വെളുപ്പിന് തുടങ്ങിയ മിന്നൽ പരിശോധനയിൽ റൂറൽ നർകോട്ടിക്ക് സെൽ ഡിവൈഎസ്പി പ്രദീപ് കുമാർ, വർക്കല ഡിവൈഎസ്പി ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് കോസ്റ്റൽ, അഞ്ചുതെങ്ങ്, കഠിനംകുളം, വർക്കല, അയിരൂർ സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാർ, എസ്ഐ മാർ, ആറ്റിങ്ങൽ, വർക്കല സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഡാൻസാഫ് ഉദ്യോഗസ്ഥർ, ഡോഗ് സ്‌ക്വാഡ്, മറൈൻ എൻഫോസ്‌മെന്റ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. തീരദേശങ്ങളിൽ ലഹരി ഉപയോഗം വർദ്ധിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

