ക്വിസ് മത്സരം സംഘടിപ്പിച്ചു

ഒളവണ്ണ : സിപിഐ എം ഒളവണ്ണ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശാഭിമാനി വരിക്കാരായ വീട്ടമ്മമാര്‍ക്കായി ക്വിസ് മത്സരം നടത്തി. ജസീന, റിന്‍സി, രൂപചന്ദ്രന്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നീലേരി രാജന്‍ അധ്യക്ഷനായി. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി സമ്മാനദാനം നിര്‍വഹിച്ചു. പി സുരേഷ് ബാബു സ്വാഗതവും സി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
