ഭീമൻ ഗ്ലോബ് അനാച്ഛാദനം ചെയ്തു

കോഴിക്കോട് ദേശീയ ശാസ്ത്രദിനത്തിൽ മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ ഭീമൻ ഗ്ലോബ് അനാച്ഛാദനം ചെയ്തു. മൂന്ന് മീറ്റർ വ്യാസമുള്ള കൂറ്റൻ ഗ്ലോബ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫൈബർ റൈൻഫോഴ്സ്ഡ് പോളിമർ (എഫ്ആർപി) ഉപയോഗിച്ച് ടെക്നീഷ്യൻമാരായ ജസ്റ്റിൻ ജോസഫ്, വി പി മനോഹരൻ എന്നിവരാണ് ഗ്ലോബ് നിർമിച്ചത്. ഭൂമിശാസ്ത്രത്തെക്കുറിച്ച് സവിശേഷമായ വീക്ഷണം നൽകുന്ന ഗ്ലോബ് സന്ദർശകർക്ക് ഭൂഖണ്ഡങ്ങളെക്കുറിച്ചും സമുദ്രങ്ങളെക്കുറിച്ചുമെല്ലാം കൃത്യമായ ധാരണ നൽകാൻ സഹായിക്കും.
