ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ സുനാമി മോക്ക് ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ് എക്സസൈസ് നടത്തി

ചേമഞ്ചേരി: സുനാമി റെഡി പദ്ധതിയുമായി ബന്ധപ്പെട്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന സുനാമി മോക്ക് ഡ്രില്ലിന് മുന്നോടിയായി ടേബിൾ ടോപ് എക്സസൈസ് നടത്തി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, ഡെപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം), അനിതകുമാരി. ഇ, ഹസാർഡ് അനലിസ്റ്റ് അശ്വതി, കൊയിലാണ്ടി താസിൽദാർ ജയശ്രീ എസ് വാര്യർ, ജൂനിയർ സൂപ്രണ്ട് ദുരന്ത നിവാരണ അതോറിറ്റി അനിൽകുമാർ, കിലയുടെ പ്രതിനിധി ശീതൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, DYSP ആർ ഹരിപ്രസാദ്, കൊയിലാണ്ടി സി ഐ. ശ്രീലാൽ ചന്ദ്രശേഖരൻ, കോഴിക്കോട് സിറ്റി DySP ബോസ്, കോസ്റ്റൽ പോലീസ്, സനൂജ്, ദീപു എസ്. RTO അനൂപ്, ഫയർ & സേഫ്റ്റി ഓഫീസർ മുരളീധരൻ. സി.കെ, DMO Dr: ലതിക, തുടങ്ങി അഞ്ചോളം (Edit as per the attendance) വകുപ്പുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

മോക്ക് ഡ്രില്ലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം മോക്ക് ഡ്രിൽ സൈറ്റ്, അസംബ്ലി പോയിന്റ്, ഷെൽട്ടർ ക്യാമ്പ് എന്നിവ സന്ദർശിച്ചു. ഫിബ്രവരി 28ന് രാവിലെ 11.00 മണിയ്ക്ക് 17-ാം വാർഡിലെ വലിയാണ്ടിയിൽ വെച്ച് മോക്ക് ഡ്രിൽ നടത്തും.

