പുലി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു; യാത്രക്കാരന് പരുക്ക്

കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ കമ്പിപ്പാലത്ത് പുലിയെ ഇടിച്ച് വീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. പുലി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. ബൈക്ക് ഇടിച്ച് പുലിയും റോഡില്‍ വീണു. കുറച്ച് നേരം റോഡില്‍ കിടന്ന പുലി പിന്നീട് കാട്ടിലേക്ക് ഓടി മറഞ്ഞു. ഗൂഡല്ലൂര്‍ സ്വദേശി രാജനാണ് പരിക്കേറ്റത്. പരുക്ക് ഗുരുതരമല്ല. രാവിലെ എട്ടു മണിയോടെയാണ് സംഭവം.
