എസ് എൻ ഡി പി കോളജിൽ IPCS മെഗാ തൊഴിൽമേള

കൊയിലാണ്ടി: ആർ. എസ്. എം SNDP കോളജിൽ മാർച്ച് 1, ശനിയാഴ്ച മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. IPCS ഗ്ലോബൽ കൊച്ചിയുടെ നേതൃത്വത്തിൽ രാവിലെ 9:30 മുതൽ വൈകീട്ട് 5:30 വരെ ആയിരിക്കും കർമ്മ മെഗാ തൊഴിൽമേള സംഘടിപ്പിക്കുക. ഡിപ്ലോമ, ഡിഗ്രി, ബിടെക്, പി.ജി ബിരുദധാരികൾക്കും, sslc, പ്ലസ് ടു, ഐ.ടി.ഐ എന്നീ വിദ്യാഭ്യാസ യോഗ്യത നേടിയവർക്കും ഉള്ള വിവിധ തരത്തിലുള്ള തൊഴിലവസരങ്ങൾ മേളയിൽ ലഭ്യമാണ്. പ്രവർത്തി പരിചയമില്ലാത്തവർക്കും അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഇതിനോടനുബന്ധിച്ച കാര്യങ്ങൾ അറിയാനായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക 9539096664, 9645446664, 9745906664.
