റോഡിൽ ലീക്കായ ഓയിൽ നീക്കം ചെയ്തു

കൊയിലാണ്ടി: കണയങ്കോട് പാലത്തിന് സമീപം റോഡിൽ ലീക്കായ ഓയിൽ നീക്കം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് കണയങ്കോട് പാലത്തിന് വടക്കുവശം ജെസിബിയിൽനിന്നും റോഡിലേക്ക് ഓയിൽ ലീക്കായത്. തുടർന്ന് ഒരു സ്കൂട്ടർ യാത്രികന് വീണു പരിക്കേറ്റു.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും റോഡിൽ പരന്ന ഓയിൽ പൂർണമായും വെള്ളം ഉപയോഗിച്ച് മാറ്റുകയും ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ അനൂപ് ബികെയുടെ നേതൃത്വത്തിൽ FRO മാരായ ഹേമന്ത് ബി, ബിനീഷ് കെ, നിധിപ്രസാദ് ഇ എം നിതിൻരാജ്, ഹോംഗാർഡ് രാജേഷ് പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
