പൊലീസുകാര്‍ സഞ്ചരിച്ച സ്വകാര്യ കാര്‍ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരുക്ക്

കോഴിക്കോട്: മദ്യലഹരിയില്‍ വാഹനം ഓടിച്ച് പൊതുനിരത്തില്‍ പൊലീസിന്‍റെ പേക്കൂത്ത്. പൊലീസുകാര്‍ സഞ്ചരിച്ച സ്വകാര്യ കാര്‍ ഇടിച്ച് രണ്ട് വീട്ടമ്മമാരെയും ഓട്ടോ ഡ്രൈവറെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.ഇന്നലെ വൈകീട്ട് നാലരയോടെ തിരുവണ്ണൂര്‍ മാനാലിയിലാണ് സംഭവം.
മലപ്പുറം എടവണ്ണ സേ്റ്റഷനിലെ എസ്. ഐ. ഉണ്ണികൃഷ്ണന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ വേണുഗോപാല്‍, അരുണ്‍ എന്നിവരാണ് കാറില്‍ മദ്യപിച്ചെത്തി അപകടം വരുത്തിയത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് യാത്രക്കാരായ ഫ്രാന്‍സിസ് റോഡ് സ്വദേശികളായ കുഞ്ഞീബി (53), സക്കീന (42) എന്നിവര്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കുമാണ് പരുക്കേറ്റത്.

