അംഗൻവാടി കലോത്സവം ‘കിളിക്കൊഞ്ചൽ-2025’ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വനിതാശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ അംഗൻവാടി കലോത്സവം ‘കിളിക്കൊഞ്ചൽ-2025’ പ്രശസ്ത നാടക രചയിതാവും നാടക സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് പി. വേണു, ആസൂത്രണസമിതി അംഗം കെ. ഗീതാനന്ദൻ, ഐ. സി. ഡി. എസ്. സൂപ്പർവൈസർ പി. ബിന്ദു എന്നിവർ സംസാരിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ബേബി സുന്ദർരാജ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ മധു കിഴക്കയിൽ നന്ദിയും പറഞ്ഞു.

