രക്തസാക്ഷി പി വി സത്യനാഥൻ ദിനാചരണം 22, 23 തിയ്യതികളിൽ നടക്കും

കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്ന പി വി സത്യനാഥൻ രക്തസാക്ഷിത്വത്തിന് ഒരു വർഷം പൂർത്തിയാകുന്നു. 22, 23 തിയ്യതികളിലായി വിവിധ അനുസ്മരണ പരിപാടികളാണ് പെരുവട്ടൂരിൽ സംഘടിപ്പിക്കുന്നത്. കുടുംബത്തോടൊപ്പം വീട്ടിനടുത്തുള്ള കുടുംബക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ക്ഷേത്രമുറ്റത്ത് നാടിനെ നടക്കിയ അരും കൊല നടന്നത്.
.

.
കൊയിലാണ്ടി മേഖലയിൽ സിപിഐ എമ്മിൻ്റെയും കർഷക തൊഴിലാളി യൂനിയൻ്റേയും ബാലസംഘത്തിൻ്റെയും വളർച്ചയ്ക്ക് 4 പതിറ്റാണ്ടിലേറെകാലം നേതൃത്വപരമായ പ്രവർത്തനമാണ് സഖാവ് നടത്തിയിട്ടുള്ളത്. ഒരു വർഷം പൂർത്തിയാകുന്ന 22ന് രാവിലെ പെരുവട്ടൂരിലെ സഖാവിൻ്റെ വീട്ടുവളപ്പിൽ (പുളിയോറ വയലിൽ) രാവിലെ 8ന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും പ്രഭാതഭേരി നടക്കും.
.

.
സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം പി. മോഹനൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി എം മെഹബൂബ്, കെ കെ മുഹമ്മദ്, കാനത്തിൽ ജമീല എംഎൽഎ, പി വിശ്വൻ, കെ ദാസൻ, എൽജി ലിജീഷ്, ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ, കെ സത്യൻ തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും.
23 ന് വൈകീട്ട് 3.30ന് അമ്പ്രമോളി കനാൽ പരിസരത്ത് നിന്ന് പെരുവട്ടൂർ മുക്കിലേക്ക് റെഡ് വളണ്ടിയർ മാർച്ചും പൊതു പ്രകടനവും നടക്കും.
.

.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ്, സംസ്ഥാന കമ്മറ്റിയംഗം എ എ റഹീം എം പി, ജില്ലാ സെക്രട്ടറി എം മെഹബൂബ്, കാനത്തിൽ ജമീല എംഎൽഎ, എൽജി ലിജീഷ്, പി വിശ്വൻ, കെ ദാസൻ, ഏരിയാ സെക്രട്ടറി ടി കെ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
