KOYILANDY DIARY.COM

The Perfect News Portal

ആഗോള നിക്ഷേപക ഉച്ചകോടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: ലുലു ബോൾഗാട്ടി അന്താരാഷ്ട്ര കൺവൻഷൻ സെന്ററിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഉച്ചക്കോടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വിഡി സതീശനടക്കം കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, വന്‍കിട വ്യവസായികള്‍, വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

കെഎസ്ഐഡിസിയാണ് ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്. 26 രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുംബഹ്റൈൻ, അബുദാബി, സിംബാബ്‌വേ മന്ത്രിതലസംഘവും എത്തും. ജർമനി, വിയറ്റ്നാം, നോർവേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാൻസ് എന്നിവയും ഉച്ചകോടിയുടെ പങ്കാളിരാജ്യങ്ങളാണ്. ഷാർജ, അബുദാബി, ദുബായ് ചേംബർ ഓഫ് കൊമേഴ്സ്‌ ഉൾപ്പെടെയുള്ള വ്യവസായ, വാണിജ്യ സംഘടനകളും പങ്കെടുക്കും.

 

 

Share news