പുറക്കാമലയും, പുലപ്രക്കുന്നും സംരക്ഷിക്കണം; ബ്ലൂമിംഗ് ആർട്സ്.

മേപ്പയ്യൂർ: പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ പുറക്കാമലയും, പുലപ്രക്കുന്നും സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, ട്രഷറർ കെ.എം. സുരേഷ്, കെ.പി. രാമചന്ദ്രൻ, എം.കെ. കുഞ്ഞമ്മത്, കെ. ശ്രീധരൻ, പി.കെ അനീഷ്, വിജീഷ് ചോതയോത്ത്, സി. നാരായണൻ, ബി. അശ്വി ൻ, എസ്.എസ്. അതുൽ കൃഷ്ണ എന്നിവർ സംസാരിച്ചു.
