KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് ജില്ലയിൽ എക്സൈസിൻ്റെ വൻ ലഹരിമരുന്ന് വേട്ട

കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 115 ഗ്രാം MDMA (രാസലഹരി) പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ, നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ്, പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി എന്നിവർ ചേർന്നാണ് ലഹരി സംഘത്തെ പിടികൂടിയത്. ഇവരിൽ നിന്ന് ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസിൻ്റെ രഹസ്യ വിവരത്തിൻ്റെ ഭാഗമായി രാത്രി 08:15 pm നടത്തിയ പരിശധനയിൽ വളയനാട് തെക്കെപ്പാട്ടിൽ കോവിലകം പറമ്പ് വീട്ടിൽ സുബ്രഹ്മണ്യൻ മകൻ സേതു എന്നയാളുടെ വീട്ടിൽ നിന്നു 40.922 ഗ്രാം methamphetamine പിടികൂടിയത്.
.
.
സുൽത്താൻബത്തേരി പുൽപള്ളി കനകപറമ്പിൽ വീട്ടിൽ സുരേഷ് മകൻ ജിത്തു കെ സുരേഷ് (30), കോഴിക്കോട് താലൂക്കിൽ ഗോവിന്ദപുരം നടുക്കണ്ടി വീട്ടിൽ രാമകൃഷ്ണൻ്റെ മകൻ മഹേഷ്‌ (33) എന്നിവരെ അറസ്റ്റ് ചെയ്ത് എൻഡിപിഎസ് കേസെടുത്തു. എക്സൈസ് പാർട്ടിയിൽ IB ഇൻസ്പെക്ടർ റിമേഷ്.കെ.എൻ, I B പ്രീവന്റീവ് ഓഫീസർ പ്രവീൺ കുമാർ AEI (gr) വി പി ശിവദാസൻ പ്രിവന്റി ഓഫീസർ (ഗ്രേഡ്)ഷാജു സി പി, CEO മാരായ മുഹമ്മത് അബ്ദുൽ  റഹൂഫ്, അജിൻ ബ്രൈറ്റ്, WCEO ശ്രീജി എന്നിവരും ഉണ്ടായിരുന്നു.
.
.
കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസിൻ്റെ  രഹസ്യ വിവരത്തിൽ പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശ്വിൻ കുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയൽ ചങ്ങരോത്ത് വില്ലേജിൽ കുഴിച്ചാലിൽ അഷറഫ് മകൻ അഹമ്മദ് ഷബീബ് എന്നയാളുടെ കിടപ്പു മുറിയിൽ നിന്ന് 74.165 ഗ്രാം MDMA പിടികൂടി. പ്രതിയെ പിടികൂടാൻ സാധിച്ചില്ല. IB ഇൻസ്പെക്ടർ റിമേഷ് KN, Aei (g) മാരായ സിറാജ്, സജീവൻ, Po പ്രവീണ് കുമാർ എന്നിവരും പേരാമ്പ്ര സർക്കിളിലെ AEI g ചന്ദ്രൻ കുഴിച്ചാൽ Ceo നൈജീഷ്,Wceo ഷൈനി. കെ എന്നിവരും ഉണ്ടായിരുന്നു. ഒളിവിൽ പോയ പ്രതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും ഉടൻതന്നെ പിടികൂടുന്നതാണെന്നും  കോഴിക്കോട് അസ്സി. എക്സൈസ് കമ്മിഷണർ ആർ എൻ ബൈജു, നോർത്ത് സോൺ IB അസ്സി. എക്സൈസ് കമ്മിഷണർ സി. ശരത്ത് ബാബു  എന്നിവർ അറിയിച്ചു.
Share news