KOYILANDY DIARY.COM

The Perfect News Portal

സിപിഐ(എം) കൊയിലാണ്ടി ഏരിയാ പ്രചരണ ജാഥക്ക് കാട്ടിലപീടികയിൽ ആവേശകരമായ തുടക്കം.

കൊയിലാണ്ടി: ഫിബ്രവരി 25 കോഴിക്കോട് ആദായ നികുതി ഓഫീസ് മാർച്ച്. സിപിഐ(എം) ഏരിയാ പ്രചരണ ജാഥക്ക് കാട്ടിലപീടികയിൽ ആവേശകരമായ തുടക്കം. കേന്ദ്ര അവഗണനക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെയുമാണ് ഫിബ്രവരി 25ന് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് മാർച്ച് നടത്തുന്നത്.
.
.
സിപിഐ(എം) കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫിബ്രവരി 19 മുതൽ 22 വരെയാണ് ഏരിയാ കാൽനട പ്രചാരണ ജാഥ സംഘടിപ്പിക്കന്നത്. കാട്ടിലപിടിയിൽ വെച്ച് സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം എൽ എ യുമായ എ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന് അദ്ദേഹം പതാക കൈമാറി. ഏരിയാ കമ്മിറ്റി അംഗം പി സി സതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
.
.
ദ്ഘാടന പൊതയോഗത്തിൽ കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ മുഹമ്മദ്, ജാഥാ ലീഡർ ടികെ ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗവും ജാഥാ പൈലറ്റുമായ എൽജി ലിജീഷ്, മുൻ എംഎൽഎ പി വിശ്വൻ മാസ്റ്റർ, ഏരിയാ കമ്മറ്റി അംഗങ്ങളായ ജാഥാ സെപ്യൂട്ടി ലീഡർകെ ഷിജു, ജാഥാ മാനേജർ പി ബാബുരാജ്, ഏരിയാ കമ്മിറ്റി അംഗം ബിപി ബബീഷ് എന്നിവർ സംസാരിച്ചു. വെങ്ങളം ലോക്കൽ സെക്രട്ടറി എൻ പി അനീഷ് സ്വാഗതം പറഞ്ഞു.
Share news