കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരുക്കിയ അകലാപുഴ വിനോദയാത്ര നവ്യാനുഭവമായി

കൊയിലാണ്ടി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങൾക്കായി ഒരുക്കിയ അകലാപുഴ വിനോദയാത്ര നവ്യാനുഭവമായി. പതിറ്റാണ്ട് കാലo പ്രവാസ ജീവിതം നയിച്ച് തിരിച്ചെത്തിയവരുടെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ബോട്ട് യാത്രയിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഇമ്പമാർന്ന മാപ്പിള പ്പാട്ടും, കൈ കൊട്ടിപ്പാട്ടും മനസിനേറെ ആനന്ദം പകർന്നു.

സയ്യിദ് ഹാഷിം തങ്ങൾ ക്വിസ് പരിപാടി നിയന്ത്രിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മേലടി ‘മുഖ്യ പ്രഭാഷണം നടത്തി. യു എ ബക്കർ, ബഷീർ അമേത്ത് കുട്ട്യാലി ഹാജി, അബ്ദു കുറ്റിച്ചിറ, മജീദ് കളത്തിൽ എൻ എ അബ്ദുൽ ഖാദർ പി. അബ്ദുറഹ്മാൻ ‘യൂസഫ് എലത്തൂർ, അബ്ദുറഹ്മാൻ പൂക്കാട് എന്നിവർ പരിപാടി നിയന്ത്രിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം കെ മുസ്തഫ സ്വാഗതവും സെക്രട്ടറി ഷറഫുദ്ധീൻ എം സി നന്ദിയും പറഞ്ഞു.

