പെരുവട്ടൂരിൽ തെരുവ് നായയുടെ അക്രമത്തിൽ രണ്ടു പേർക്ക് പരിക്ക്

കൊയിലാണ്ടി: പെരുവട്ടൂരിൽ തെരുവ് നായയുടെ അക്രമത്തിൽ രണ്ടു പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. നായയുടെ അക്രമത്തിൽ നമ്പ്രത്തുകുറ്റി ഷീബ, ആയിപ്പുനംകുനി സത്യൻ എന്നിവരെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയുടെ അക്രമത്തിൽ നിന്ന് പലരും ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ ജനങ്ങളാകെ ഭീതിയിലായിരിക്കുകയാണ്. പരിക്കേറ്റവരെ നഗരസഭ കൗൺസിലർ സുധ സി. സന്ദർശിച്ചു
