ഹിൽബസാർ മലബാർ കോളജിലെ വിദ്യാർത്ഥിനിയെ മർദ്ദിച്ച യുവാവ് റിമാണ്ടിൽ

കൊയിലാണ്ടി: വിദ്യാർത്ഥിനിയെ മർദ്ദിച്ച യുവാവിനെ കോടതി റിമാൻ്റ് ചെയ്തു. ചെങ്ങോട്ടുകാവ് കച്ചേരിപാറ കൊളപ്പുറത്ത് സജിൽ (32) നെയാണ് റിമാണ്ടു ചെയ്തത്. മൂടാടി ഹിൽബസാർ മലബാർ കോളജിലെ ബിബിഎ വിദ്യാർത്ഥിനിയെയാണ് ഇയാൾ ക്രൂരമായി മർദിച്ചത്. പരാതിയുടെ അിസ്ഥാനത്തിൽ ഇന്നലെ ആരംഭിച്ച തെരച്ചിലിനിടെയാണ് പോലീസിന് യുവാവിനെ കണ്ടെത്താൻ സാധിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് കോളജ് വിട്ടു വീട്ടിലേക്ക് പോകവെ ചെങ്ങോട്ടുകാവ് കച്ചേരിപ്പാറ വെച്ചാണ് സംഭവം. വിദ്യാർത്ഥിനിയെ കഴുത്തിന് പിടിച്ച് മർദ്ദിക്കുയും, ചവിട്ടി വീഴ്ത്തുകയുമായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. നാട്ടുകാർ എത്തിയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.


പെൺകുട്ടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി സജിലിനെ ഇന്നലെ രാത്രി തന്നെപോലീസ്അറസ്റ്റ് ചെയ്തു. താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫിബ്രവരി മൂന്നു വരെ റിമാണ്ടു ചെയ്തു കൊയിലാണ്ടി സബ്ബ് ജയിലിലെക്ക് വിട്ടു.പടം… പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിലെക്കൊണ്ടുപോകുന്നു

