KOYILANDY DIARY.COM

The Perfect News Portal

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോട്ടയം നഴ്‌സിങ് കോളജിലെ റാഗിങ് കേസുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ കോളജ് ഗേറ്റിന് മുന്നിലേക്കും പ്രതിഷേധം നീങ്ങി. കോളജ് ഗേറ്റിനു മുന്നിലെത്തി ഗേറ്റ് തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കി. രമേശ് ചെന്നിത്തല പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

അതേസമയം, തിരുവനന്തപുരത്ത് കെ എസ് യു മാർച്ചിനിടെ പൊലീസിന് നേരെ പ്രവര്‍ത്തകരുടെ പ്രകോപനമുണ്ടായി. ബാരിക്കേഡ് തകര്‍ക്കാന്‍ നിരന്തരം ശ്രമിച്ചു. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസിന്റെ ജലപീരങ്കി വാഹനത്തിന് നേരെയും കെ എസ് യു പ്രവര്‍ത്തകരുടെ അതിക്രമമുണ്ടായി.

 

 

പൊലീസിനെ ആക്രമിക്കാനും കെ എസ് യു പ്രവര്‍ത്തകർ ശ്രമിച്ചു. ഇതിനിടെ, സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാനും ശ്രമിച്ചു. ഇതൊന്നും മതിയാകാതെ സെക്രട്ടറിയേറ്റിനു മുന്നില്‍ റോഡിൽ കെ എസ് യു പ്രവര്‍ത്തകര്‍ വാഹനം തടയുകയും ചെയ്തു. റോഡ് തടഞ്ഞ പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്യുകയായിരുന്നു.

Advertisements
Share news