സി ഐ ടി യു പ്രവര്‍ത്തകൻ്റെ കൊലപാതകം; ആയുധങ്ങൾ സഹിതം മുഖ്യപ്രതി പിടിയിൽ

പെരുനാട് കൊലപാതകത്തിലെ പ്രതികളെ ആയുധങ്ങൾ സഹിതം പിടികൂടി. മുഖ്യപ്രതി വിഷ്ണു ആണ് പിടിയിലായത്. നൂറനാട് നിന്നാണ് പ്രതിയെ പിടികൂടിയത്. കൂട്ടുപ്രതികളും പിടിയിലായെന്നാണ് സൂചന. റാന്നിയിലെ സിഐടിയു പ്രവർത്തകൻ ജിതിനെ കുത്തിയത് ബിജെപി പ്രവർത്തകൻ വിഷ്ണു എന്ന് ദൃക്സാക്ഷി പറഞ്ഞിരുന്നു. കാറിൽ നിന്ന് വടിവാളെടുത്തപ്പോൾ മൂന്നുപേർ ജിതിനെ പിടിച്ചു നിർത്തിക്കൊടുത്തുവെന്ന് ദൃക്സാക്ഷി പറഞ്ഞു. അക്രമി സംഘത്തിനും പരുക്കുണ്ടെന്ന് ജിതിൻ്റെ സുഹൃത്തും ഡിവൈഎഫ്ഐ പ്രവർത്തകനുമായ വിഷ്ണു പറഞ്ഞു.

സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ രാത്രിയിലാണ് റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ കത്തിക്കുത്തിൽ സിഐടിയു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. അതേസമയം മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

