KOYILANDY DIARY.COM

The Perfect News Portal

മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു മൂന്ന് പേർ മരിച്ച സംഭവം; മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തുമെന്ന് മന്ത്രി എ കെ. ശശീന്ദ്രൻ

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞു മൂന്നുപേർ ദാരുണമായി മരണമടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രിയുമായി ഇന്ന് വൈകീട്ട് വിശദമായ ചർച്ച നടത്തുമെന്ന് വനം മന്ത്രി എ കെ. ശശീന്ദ്രൻ പറഞ്ഞു. മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ് മൂന്നുപേർ ദാരുണമായി മരിച്ചവരുടെ വീടുകൾ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു. ബന്ധുക്കളെ സമാശ്വസിപ്പിച്ചു. രാവിലെ ക്ഷേത്രത്തിലും സന്ദർശനം നടത്തി ക്ഷേത്ര ഭാരവാഹികളുമായും ചർച്ച നടത്തി.
നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട് മന്ത്രിക്ക് വിശദമായ റിപ്പോർട്ട് നൽകി. സ്ഥലം എം എൽ എ യുടെ നിർദേശങ്ങളും മന്ത്രിക്ക് നൽകി. ആനയിടഞ്ഞ സംഭവത്തിൽ സമഗ്രമായ അന്വേഷണമാണ് നടക്കുന്നത് നാട്ടാന പരിപാലനത്തിൽ നിയമലംഘനം ഉണ്ടെന്ന് കണ്ടാൽ സർക്കാർ ഭാഗത്തു നിന്നും ക്ഷേത്രഭാരവാഹികൾക്കെതിരെയും കർശന നടപടി ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. ഉത്സവങ്ങളിൽ ആന നിർബന്ധമാണോ എന്ന് പുനരാലോചിക്കേണ്ട സമയമായെന്നു, ഈ പ്രശ്നം ജനശ്രദ്ധയിൽ കൊണ്ടുവരണമെന്നും അദേഹം പറഞ്ഞു. ഇന്നു വൈകീട്ട് ഇത് സംബന്ധിച്ചുളള കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സമഗ്രമായ ചർച്ച നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് ട്രസ്റ്റി ബോർഡ്‌ ചെയർമാൻ ഷെനിത്ത് പറഞ്ഞു. മരണമടഞ്ഞവർക്ക് ദേവസ്വം ബോർഡിൽ നിന്നും, നൽകാൻ കഴിയുന്ന സഹായം ലഭ്യമാക്കാൻ എല്ലാവിധ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ചട്ടങ്ങൾ പാലിച്ചാണ് ഉത്സവം നടത്തിയതെന്നും അദേഹം പറഞ്ഞു.
Share news