KOYILANDY DIARY.COM

The Perfect News Portal

ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ രാജ്യവ്യാപകമായി കത്തിക്കുന്നു; എസ് ഡി പി ഐ പയ്യോളി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

പയ്യോളി: ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി ബിൽ രാജ്യവ്യാപകമായി കത്തിക്കുന്നതിന്റെ ഭാഗമായി എസ് ഡി പി ഐ പയ്യോളി മുനിസിപ്പൽ കമ്മിറ്റി പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും, ഭേദഗതി ബിൽ കത്തിച്ചും പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട്‌ സകരിയ എം കെ ഉദ്ഘാടനം ചെയ്തു. വഖഫ് ഭേദഗതി ബിൽ 2024′ മനുഷ്യത്വ വിരുദ്ധവും, രാജ്യനന്മക്കെതിരും, വഖഫ് സ്വത്തുക്കൾ തകർക്കുകയെന്ന അജണ്ടയുടെ ഭാഗമായതിനാൽ എസ് ഡി പി ഐ ദേശ വ്യാപകമായി ബില്ലിനെ കത്തിച്ചു പ്രതിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പയ്യോളി മുനിസിപ്പൽ പ്രസിഡണ്ട് നൂറുദ്ധീൻ എൻ അധ്യക്ഷത വഹിച്ചു.
യൂസഫ് പി കെ, മുഹമ്മദ്‌ പയ്യോളി, കബീർ കോട്ടക്കൽ, നവാസ് പയ്യോളി, ഹനീഫ പയ്യോളി, നൗഫൽ പയ്യോളി എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ സെക്രട്ടറി ഷാഫി പയ്യോളി സ്വാഗതവും, ജോ. സെക്രട്ടറി നാജിദ് പയ്യോളി നന്ദിയും പറഞ്ഞു.
Share news