നാലുകാലും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുഞ്ഞിന് ശസ്ത്രക്രിയയ വിജയകരം

ബംഗളൂരു: നാലുകാലും രണ്ട് ജനനേന്ദ്രിയവുമായി ജനിച്ച കുഞ്ഞിന് ശസ്ത്രക്രിയയ വിജയകരം. ഇനി കുഞ്ഞിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. അധികമായുണ്ടായിരുന്ന ചലനശേഷിയില്ലാത്ത രണ്ടു കാലും ഒരു ജനനേന്ദ്രിയവും ബംഗളൂരു നാരായണ ഹെല്‍ത്ത് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
കര്‍ണാടക റായ്ച്ചൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജനുവരി 21നാണ് 23കാരിയായ ലളിതമ്മയ്ക്ക് എന്ന സ്ത്രീക്ക് വൈകല്യത്തോടെയുള്ള കുഞ്ഞ് പിറന്നത്. ലളിതമ്മയുടെയും ഭര്‍ത്താവ് ചെന്നഭാസവയുടെയും രണ്ടാമത്തെ കുഞ്ഞാണിത്. ആദ്യം കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്താന്‍ ഇവര്‍ തയ്യാറായിരുന്നില്ല. കുഞ്ഞ് ദൈവത്തിന്റെ വരദാനമാണെന്ന് പറഞ്ഞത്. ശസ്ത്രിക്രിയ പൂര്‍ണവിജയമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഗര്‍ഭപാത്രത്തില്‍ രൂപപ്പെട്ട ഇരട്ടകളില്‍ ഒന്നിന്റെ ഹൃദയവും മറ്റും വികസിക്കാതെ രണ്ടാമത്തെ കുഞ്ഞിന്റെ ശരീരത്തോടു ചേരുകയോ ഭ്രൂണത്തില്‍ ട്യൂമര്‍ രൂപപ്പെടുകയും ശരീരത്തോടൊപ്പം വളരുകയും ചെയ്തതോ ആകാം ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമെന്നാണ് നിഗമനം.

