മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് കേന്ദ്രത്തിന്റെ ധനസഹായമില്ല വായ്പ മാത്രം

മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് വായ്പയായി കേന്ദ്രം തുക അനുവദിച്ചു. 529.50 കോടി രൂപയാണ് കേന്ദ്രം വായ്പയായി അനുവദിച്ചത്. ക്യാപക്സ് വായ്പയായിട്ടാണ് തുക അനുവദിച്ചത്. 9 വർഷത്തിനകം തിരിച്ചടയ്ക്കണം. സംസ്ഥാനം നൽകിയ 15 പദ്ധതികൾക്കായാണ് തുക അനുവദിച്ചത്.

എന്നാൽ മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് ധനസഹായമില്ല, വായ്പ മാത്രമാണ് അനുവദിച്ചത്. തുക മാർച്ച് 31 നകം ചെലവഴിച്ചതിന്റെ രേഖകൾ കേന്ദ്രത്തിന് സമർപ്പിക്കണം. ഫെബ്രുവരി പകുതിയോടെ തുക അനുവദിച്ചത് സംസ്ഥാനത്തിന് വെല്ലുവിളിയായിട്ടുണ്ട്, സംസ്ഥാന സർക്കാരിന് കെ എസ് ഡി എം എ വഴി വിവിധ വകുപ്പുകളിലൂടെയാണ് തുക പുനരധിവാസത്തിനായി ചെലവഴിക്കേണ്ടത്.

