KOYILANDY DIARY.COM

The Perfect News Portal

മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനു വെച്ചു

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനുവെച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി നാടിൻ്റെ നാനാഭാഗത്തുള്ള നൂറുകണക്കിനാളുകളാണ് മൃതദേഹങ്ങൾ കാണാനായി മാവിൻ ചുവട്ടിൽ എത്തിക്കൊണ്ടിരിക്കുന്നത്.

തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്, കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല, നഗരസഭ ചെയർപേഴ്സൺ കെ.പി സുധ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ, കെ. ഷിജു, ഇ.കെ. അജിത്ത് മാസ്റ്റർ, നഗരസഭ കൌൺസിലർമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ. മുഹമ്മദ്, മുൻ എംഎൽഎമാരായ കെ. ദാസൻ, പി. വിശ്വൻ മാസ്റ്റർ, ഡി.സിസി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ, ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ, അഡ്വ. എൽ.ജി, ലിജീഷ്, പ്രഫുൽ കൃഷ്ണൻ, പി.കെ  വിശ്വനാഥൻ, മറ്റ് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കൊയിലാണ്ടി തഹസിൽദാർ മറ്റ് ഉദ്യോഗസ്ഥർ 

Share news