മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കുറുവങ്ങാട് മാവിൻ ചുവട്ടിൽ പൊതുദർശനത്തിന് വെക്കും

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കുറുവങ്ങാട് മാവിൻ ചുവട്ടിൽ പൊതുദർശനത്തിന് വെക്കും. വെട്ടാംകണ്ടി താഴക്കുനി ലീല, വടക്കയിൽ അമ്മുക്കുട്ടി വടക്കയിൽ രാജൻ എന്നിവരാണ് ആന ഇടഞ്ഞ് കൊല്ലപ്പെട്ടത്. മൂന്നു പേരുടെയും പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നുവരികയാണ്. 12.30ഓടുകൂടി കൊയിലാണ്ടിയിൽ എത്തുമെന്നാണ് അറിയുന്നത്. ഒടുവിൽ കിട്ടിയ വിവരം അനുസരിച്ച് മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ നിന്ന് യാത്ര തിരിച്ചതായാണ് അറിയുന്നത്.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് 3 ആംബുലൻസുകളിലായി മൃതദേഹം കൊയിലാണ്ടി മാവിൻ ചുവട്ടിൽ എത്തിച്ചേരും. പൊതുദർശനത്തിനുശേഷം മൃതദേഹങ്ങൾ അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി സംസ്ക്കരിക്കും.

