KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് ഉണ്ടായ മരണം; റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് ഉണ്ടായ മരണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് വ്യക്തമാക്കി മന്ത്രി എ കെ ശശീന്ദ്രൻ. ഇന്ന് ഉച്ചയോടെ റിപ്പോർട്ട്‌ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ നാട്ടാന പരിപാലന ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

വെടിക്കെട്ടിന്റെ ശബ്ദം കേട്ട് ആനകൾ വിരണ്ടു എന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ നടപടി ഉണ്ടാകും. കേസെടുത്ത് അന്വേഷിക്കണോ എന്ന കാര്യം പരിശോധിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വെടിക്കെട്ട് നടത്താൻ അനുമതി ഉണ്ടോയെന്നും ആനകളെ എഴുന്നള്ളിക്കാൻ അനുമതി ഉണ്ടോയെന്നും അന്വേഷിക്കും. ഹൈക്കോടതിയുടെ ചില നിബന്ധനകൾ അപ്രായോഗികം എന്നും മന്ത്രി പറഞ്ഞു.

 

അതേസമയം, കോഴിക്കോട് കൊയിലാണ്ടിയിൽ ആന ഇടഞ്ഞ ഉണ്ടായ സംഭവം ദുഃഖകരമെന്ന് മന്ത്രി വി എൻ വാസവൻ. സംഭവത്തിൽ അന്വേഷണം നടത്താനുള്ള നിർദ്ദേശം ജില്ലാ കളക്ടർക്ക് നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. ആന കുത്തി അല്ല മൂന്നുപേരുടെ മരണം ഉണ്ടായത്. കെട്ടിടം ഇടിഞ്ഞു വീണാണ് മരണം സംഭവിച്ചിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.

Advertisements

 

പരിക്കേറ്റ ആളുകളെ കോഴിക്കോട് മെഡിക്കൽ കോളേജിലും കൊയിലാണ്ടി ആശുപത്രിയിലുമായി നിലവിൽ ചികിത്സയിൽ കഴിയുകയാണ്. അതിൽ രണ്ട് പേർക്ക് ഗുരുതരമായ പരിക്കുണ്ട്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ ഉണ്ട് എന്നും മന്ത്രി പറഞ്ഞു. വനം വകുപ്പ് കൃത്യമായ നിർദ്ദേശം ഇവർക്ക് നൽകിയിരുന്നു എന്നാണ് വ്യക്തമാകുന്നത്. മൂന്നു മീറ്റർ അകലെ ആനയെ നിർത്താൻ പാടുള്ളു എന്നും എട്ടു മീറ്റർ അകലെ ജനങ്ങളെ നിർത്താവു എന്നുള്ളതുമാണ് മാനദണ്ഡം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ തന്നെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share news