കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ മരണ സംഖ്യ മൂന്നായി

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ മരണസംഖ്യ മൂന്നായി. പരിക്കേറ്റവരുടെ എണ്ണം 32 ആയി ഉയർന്നു. സംഭവം നടന്ന ഉടൻ രണ്ട് സ്ത്രീകൾ മരിച്ചിരുന്നു. വെട്ടാംകണ്ടി താഴക്കുനി ലീല, വടക്കയിൽ അമ്മുക്കുട്ടി എന്നിവരാണ് മരിച്ചതിന് പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന 65 വയസ്സുള്ള രാജൻ എന്നയാൾകൂടി ഇപ്പോൾ മരിച്ചതായാണ് വിവരം.

ഇദ്ധേഹം ഗുരുതര പരിക്കുകളോടെ കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ എത്തിയ ഉടനെ മരിച്ചതായാണ് വിവരം. പരിക്കേറ്റവരിൽ ഇനിയും ഗുരുതരമായി പരിക്കേറ്റവർ ഉണ്ടെന്നാണ് അറിയുന്നത്.

