കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണൻ (65) നിര്യാതനായി

കൊയിലാണ്ടി: വടക്കേ മലബാറിലെ സുപ്രസിദ്ധ ഇലത്താളം പ്രമാണക്കാരൻ കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണൻ (65) നിര്യാതനായി. വാദ്യ കലാകാരന്മാരായ പല്ലാവൂർ അപ്പുമാരാർ, പെരുമനം കുട്ടന്മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, നടൻ ജയറാം, കൊണ്ടംവള്ളി കുഞ്ഞിക്കൃഷ്ണമാരാർ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ, എന്നിവരോടൊപ്പം പാണ്ടിമേളത്തിന് മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ ആയ പിഷാരികാവ്, കോഴിക്കോട് തളി, വളയനാട് ഭഗവതി ക്ഷേത്രം, കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം,ലോകനാർകാവ് ക്ഷേത്രം, കീഴൂർ ശിവക്ഷേത്രം, പൊയിൽക്കാവ് ദേവീ ക്ഷേത്രം, എന്നിവിടങ്ങളിൽ ഇലത്താളത്തിന് പ്രമാണം വഹിച്ചിട്ടുണ്ട്. ഭാര്യ: വിമല. മക്കൾ: ഗോപിക, ഗോപേഷ്. മരുമകൻ: സുധീപ്. ശവസംസ്കാരം 12 മണിക്ക് വീട്ടുവളപ്പിൽ.
