KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നമ്പ്രത്തുകരയിൽ ഒരാൾക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്

കൊയിലാണ്ടി നമ്പ്രത്തുകരയിൽ ഒരാൾക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്. ഉണിച്ചിരാം വീട്ടിൽ ചിപ്പി നിലയത്തിൽ സുരേഷ് (55) എന്നയാൾക്കാണ് വെട്ടേറ്റത്.  കുന്നോത്ത്മുക്ക് കരുള്ള്യേരി മീത്തൽ കരുണൻ (54) ആണ്  വെട്ടിയതെന്ന് അറിയുന്നത്. കരുണൻ്റെ വീട്ടിൽ ജോലിക്കെത്തിയതായിരുന്നു സുരേഷും സുഹൃത്ത് നമ്പ്രത്തുകര പെരുവാക്കുറ്റി സുകുമാരൻ (55) എന്നയാളും. സുകുമാരൻ പണിയായുധം എടുക്കാൻ പോയി തിരികെ വന്ന സമയത്താണ് സുരേഷ് വീടിനടുത്തുള്ള ഷെഡിൽ വെട്ടേറ്റ് കിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ പ്രതിയായ കരുണൻ അവന് കൊടുക്കാനുള്ളത് ഞാൻ കൊടുത്തിട്ടുണ്ടെന്നും നിനക്കുള്ളത് ഇപ്പോൾ തന്നെ തരാം എന്ന് പറഞ്ഞതോടെ സുകുമാരൻ ആയുധം താഴെയിട്ട് അവിടുന്ന് ഒടി രക്ഷപ്പെടുകയും നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി സുരേഷിനെ താലൂക്കാശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കായതിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പോക്സോ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനായിരുന്ന പ്രതിയായ കരുണൻ രണ്ട് ദിവസം മുമ്പാണ് വീട്ടിൽ തിരിച്ചെത്തിയത്.

ഡിവൈഎസ്പി ഹരിപ്രസാദ്, സിഐ ശ്രീലാൽ ചന്ദ്രശേഖർ എസ്.ഐമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisements

 

 

Share news