KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു

കൊയിലാണ്ടി: കീഴരിയൂരിലെ വിവിധ രംഗങ്ങളിലെ കലാകാരൻമാരെ ഉൾപ്പെടുത്തിക്കൊണ്ട് കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു. ഫോക്‌ലോർ ഇനങ്ങൾക്കും, മാപ്പിള  കലകൾക്കും, അനുഷ്ഠാന കലകൾക്കും ഫൗണ്ടേഷൻ പ്രത്യേക പ്രാധാന്യം നൽകും. മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എം. രവീന്ദ്രൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം മാലത്ത് സുരേഷ്, ഇടത്തിൽ രാമചന്ദ്രൻ, രവീന്ദ്രൻ നീലാംബരി, കെ. ചന്ദ്രൻ, സി.എം. കുഞ്ഞിമൊയ്തി, കെ.എം. വേലായുധൻ, ഫൈസുന്നീസ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: എം.ജി. ബൽരാജ് (പ്രസിഡണ്ട്), രവീന്ദ്രൻ നീലാംബരി (സെക്രട്ടറി), ഇടത്തിൽ രാമചന്ദ്രൻ (കോർഡിനേറ്റർ), സി.എം. കുഞ്ഞിമൊയ്തി (ട്രഷറർ) കെ.ടി. പ്രസാദ്, കൃഷ്ണൻ എം.കെ (വൈസ് പ്രസിഡണ്ടുമാർ), വിനു അച്ചാറമ്പത്ത്, അശോകൻ വാളിക്കണ്ടി (ജോ. സെക്രട്ടറിമാർ).
Share news