വിവിധ വർണ്ണങ്ങളിൽ പേപ്പർ സഞ്ചികൾ നിർമ്മിച്ച് കൊയിലാണ്ടി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്.വിദ്യാർത്ഥികൾ

കൊയിലാണ്ടി. കൊയിലാണ്ടി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയർമാർ വർണ്ണസഞ്ചികൾ നിർമ്മിച്ചു. പ്ലാസ്റ്റിക്ക് ഒഴിവാക്കൂ പ്രകൃതിയെ സ്റ്റേഹിക്കൂ എന്ന സന്ദേശവുമായി വിവിധ വർണ്ണങ്ങളിൽ കട്ടിയുള്ള പേപ്പർ സഞ്ചികൾ നിർമ്മിക്കുന്നത് പന്തലായനി മാപ്പിള എൽ .പി .സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പേപ്പർ സഞ്ചികൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ.കെ.സത്യൻ ഉൽഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ, കെ.കെ. ദാമോദരൻ, കെ.പി. സുകുമാരൻ , എ. സുബാഷ് കുമാർ, എൻ.എസ്.എസ്. ജില്ലാ കോ-ഓർഡിനേറ്റർ എസ്. ശ്രീജിത്ത്
സംസാരിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, വ്യാപാര കേന്ദ്രങ്ങളിലും സഞ്ചികൾ എത്തിക്കാനാണ് തീരുമാനം.
