മേള ആസ്വാദകരെ ആവേശത്തിൻ്റെ കൊടുമുടിയിലാക്കി പയറ്റു വളപ്പിൽ ശ്രീദേവി ക്ഷേത്രമ ഹോത്സവം സമാപിച്ചു

കൊയിലാണ്ടി: മേള ആസ്വാദകരെ ആവേശത്തിൻ്റെ കൊടുമുടിയിലാക്കി പയറ്റു വളപ്പിൽ ശ്രീദേവി ക്ഷേത്രമ ഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെറിയമങ്ങാട് സമുദ്ര തീരത്ത് ആറാട്ട് ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തിയശേഷം മേള കുലപതിയായ വെള്ളിതിരുത്തി ഉണ്ണി നായരുടെ പ്രമാണത്തിൽ കലാമണ്ഡലം ശിവദാസ്, സദനം രാജേഷ്, സദനം സുരേഷ്, കലാമണ്ഡലം സനൂപ്, കല്ലൂർ ശബരി, കീനൂർ മണികണ്ഠൻ, തിരുവള്ളൂർ ഗിരീഷ്, അയിലൂർ കൃഷ്ണദാസ്, സാജു കൊരയങ്ങാട് തുടങ്ങിയരുടെ നേതൃത്വത്തിൽ നൂറോളം പേരുടെ പാണ്ടിമേളം മേള ആസ്വാദകരെ ആവേശത്തിലാഴ്ത്തിയത്, വലിയ ഗുരുതിതർപ്പണത്തിനു ശേഷം ഉത്സവം സമാപിച്ചു.
