KOYILANDY DIARY.COM

The Perfect News Portal

ആരോഗ്യം ആനന്ദം അകറ്റാം അർബുദം; ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു

കൊയിലാണ്ടി: കേരള സർക്കാർ ആരോഗ്യ മേഖലയിൽ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന പരിപാടിയുടെ പന്തലായനി ബ്ലോക്ക് തല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ അഭിനീഷ് അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻിംഗ് കമ്മറ്റി ചെയർപെഴ്സൺ അതുല്ല്യ ബൈജു, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ ബിന്ദു സോമൻ, ബ്ലോക്ക് മെമ്പർമാരായ എം പി മൊയ്തീൻ കോയ, ബിന്ദു മഠത്തിൽ ആശുപത്രി LHS പ്രസന്ന എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കെ ജെ ഷീബ സ്വാഗതവും ആശുപത്രി HS സാജൻ പിവി നന്ദിയും പറഞ്ഞു.
Share news