സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ആർ.എസ്.പി കലക്ട്രേറ്റിനു മുമ്പിൽ ധർണ്ണ നടത്തി

കോഴിക്കോട്: സമസ്ത മേഖലയിലും പരാജയപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കേരളത്തിൽ നികുതി ഭീകരതയാണെന്നും അതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് കിഫ്ബി റോഡുകൾക്ക് കൂടി നികുതി ഏർപ്പെടുത്താനുള്ള നീക്കമെന്നും ആർ.എസ്.പി കേന്ദ്ര കമ്മറ്റി അംഗം പി.ജി പ്രസന്ന കുമാർ പറഞ്ഞു.
.

.
CPIM അതിന്റെ മുൻകാല നിലപാടുകളെയാകെ തള്ളി പറയുകയാണ്. സ്വകാര്യ സർവ്വകലാശാലകൾ അനുവദിക്കുന്നതും മദ്യ വ്യവസായ കുത്തകകൾക്ക് കേരളത്തെ പണയപ്പെടുത്തുന്നതുമൊക്കെ ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. RSP കോഴിക്കോട് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ടേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. RSP ജില്ല സെക്രട്ടറി ഇ.കെ.എം റഫീഖ്, ടി.കെ.അബ്ദുള്ള കോയ, റഷീദ് പുളിയഞ്ചേരി, സി.കെ. ഗിരീശൻ മാസ്റ്റർ, എൻ.എസ് രവി, ബാബു പാലാഴി, വിൽസൺ ജോൺ, സായി പ്രകാശ്, അക്ഷയ് പുക്കാട് തുടങ്ങിയവർ സംസാരിച്ചു. മുജീബ് റഹ്മാൻ, ഷാജി പുതുപ്പാടി, ലാലു ഇടപ്പള്ളി, ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
