ആർഎസ്എം എസ്എൻഡിപി കോളജിൽ പുതിയ പിടിഎ

കൊയിലാണ്ടി: ആർഎസ്എം എസ്എൻഡിപി കോളജിന്റെ പിടിഎ വാർഷിക ജനറൽ ബോഡി യോഗം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ഡോ. സുജേഷ് സി. പി. അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജോഷ്‌ന. എം വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ പിടിഎ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ഡോ. സുജേഷ് സി.പി പ്രസിഡണ്ടായും, ഡോ. മെർലിൻ അബ്രഹാം സെക്രട്ടറിയായും, P.K. കബീർ സലാല വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.

ജോഷ്ന എം, ഹൃദ്യ ജി, ഡോ. ഭഭിന എൻ.എം, ബാബു. പി, സരിത വി. കെ, രശ്മി എസ്.ദാസ് എന്നിവരാണ് മറ്റു എക്സിക്യുട്ടീവ് അംഗങ്ങൾ. കോളേജിന്റെ പുരോഗതിക്കും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി പി.ടി.എയുടെ ആഭിമുഖ്യത്തിൽ കൂടുതൽ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോളേജിന്റെ വികസനത്തിനായി രക്ഷിതാക്കളുടെ സജീവ സഹകരണം അത്യന്താപേക്ഷിതമാണെന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു. സെക്രട്ടറി ഡോ. മെർലിൻ അബ്രഹാം അധ്യാപക-രക്ഷിതാക്കൾ ചേർന്ന് കൂടുതൽ സമഗ്രമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുമെന്ന് വ്യക്തമാക്കി. യോഗത്തിൽ P.K.കബീർ സലാല നന്ദി പ്രകടനം നടത്തി.
