‘കേരളത്തോട് കാണിക്കുന്ന ഏറ്റവും വലിയ മനുഷ്യത്വരഹിതമായ യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ബജറ്റ്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
കേരളത്തോട് കാണിക്കുന്ന ഏറ്റവും വലിയ മനുഷ്യത്വരഹിതമായ യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ബജറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിന് പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ല. കാലങ്ങളായുള്ള എയിംസ് പോലെയുള്ള ആവശ്യങ്ങളെ പരിഗണിക്കാന്‍ പോലും തയ്യാറായില്ല. കേരളത്തിനെതിരായ സാമ്പത്തിക ഉപരോധം കേന്ദ്രം തുടരുന്നു. ആദായനികുതി പരിധി ഉയര്‍ത്തിയതിന്റെ ആനുകൂല്യം ലഭിക്കുക ചെറിയ വിഭാഗത്തിന് മാത്രം.

റബര്‍ സ്ഥിരത ഫണ്ട്, മനുഷ്യ വന്യജീവി സംഘര്‍ഷം എന്നിവയില്‍ ഒന്നും പ്രഖ്യാപിച്ചില്ല. ബിഹാറിന് വേണ്ടിയുള്ള ബജറ്റാണ് ഇത്തവണത്തേത്. കേരളത്തെ കേന്ദ്രം മറന്നു. കേരളത്തിന്റെ പേര് പോലെ പരാമര്‍ശിച്ചില്ല. 20 വര്‍ഷത്തിനിടയില്‍ കയറ്റുമതി അനുകൂല പദ്ധതിയാണ് വിഴിഞ്ഞം പദ്ധതി. പക്ഷെ വിഴിഞ്ഞതിനു ഒരു പൈസ പോലും കേന്ദ്ര ബജറ്റില്‍ അനുവദിച്ചില്ല. വയനാട് പുനരധിവസത്തിനു ഒരു പൈസയും വകയിരുത്തിയിട്ടില്ല. നിര്‍മ്മലാ സീതാരാമന്റെ സാരിയെ കുറിച്ച് വര്‍ണിച്ച മാധ്യമങ്ങള്‍ കേരളത്തിലെ അവഗണിച്ചതിനെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് കുര്യന്റെയും സുരേഷ് ഗോപിയുടെയും പ്രസ്താവനക്കെതിരെയും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. സുരേഷ് ഗോപിക്ക് കേരളത്തോടുള്ള അവജ്ഞ ഒരു തരം വംശീയ ഭ്രാന്താണ്. ശുദ്ധമായ വിവരക്കേടാണ് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിനെതിരായ അവഗണനക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഈ മാസം 19 മുതല്‍ 23 വരെ കേരളത്തിലെ എല്ലാ ഏരിയ അടിസ്ഥാനത്തിലും കാല്‍നട ജാഥ നടത്താന്‍ സിപിഐഎം തീരുമാനിച്ചു. ഇരുപത്തിയഞ്ചാം തീയതി എല്ലാ ജില്ലാ കേന്ദ്രത്തിലും കേന്ദ്ര ഓഫീസുകള്‍ ഉപരോധിക്കും.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരളത്തോട് കാണിക്കുന്ന വിവേചനം ജനങ്ങളുള്ള യുദ്ധ പ്രഖ്യാപനമാണ്. ഈയൊരു സാഹചര്യത്തിലാണ് കേരള ബജറ്റ് അവതരിപ്പിച്ചത്. കേന്ദ്രം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുന്നത് എന്ന് സംസ്ഥാന ധനമന്ത്രി തന്നെ ആമുഖമായി വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലും നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനായത് ഇടതുപക്ഷ സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റ് മെച്ചപ്പെട്ടതാണെന്ന് കാണിക്കുന്നത്. വിജ്ഞാന സമ്പദ് ഘടനയ്ക്ക് സംസ്ഥാന ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുണ്ട്.

അതേസമയം സിപിഐഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് 6 ,7 ,8 ,9 തീയതികളില്‍ കൊല്ലത്ത് വെച്ച് നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ചുള്ള പരിപാടികള്‍ കൊല്ലത്ത് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. മാര്‍ച്ച് ഒന്നിന് പതാകജാഥ പ്രയാണം കയ്യൂരില്‍ നിന്നും ആരംഭിക്കും. എം സ്വരാജ് ആണ് ജാഥ ക്യാപ്റ്റന്‍. 5 ന് വൈകുന്നേരം ആശ്രമം മൈതാനത്ത് എത്തിച്ചേരും. ദീപശിഖ ജാഥ വയലാറില്‍ നിന്നും ആരംഭിക്കും. പി കെ ബിജുവാണ് ജാഥ ലീഡര്‍. കൊടിമരം ശൂരനാട് രക്തസാക്ഷികളുടെ നാട്ടില്‍ നിന്നും സി എസ് സുജാത ജാഥ ക്യാപ്റ്റന്‍ എന്ന രീതിയില്‍ സഞ്ചരിച്ച് വൈകുന്നേരം ആശ്രമം മൈതാനത്ത് എത്തിച്ചേരും.



